തിരുവനന്തപുരം വിമാനത്താവളത്തില്‍ 18.5 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
കാസര്‍കോട് ചെങ്കള സ്വദേശി കമാലുദീനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 18.5 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി. കാസര്‍കോട് ചെങ്കള സ്വദേശി കമാലുദീനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ബാഗിനുള്ളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച യുഎസ് ഡോളര്‍, സൗദി റിയാല്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് പിടിച്ചത്.
എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക് കടത്താനാണ് കറന്‍സി എത്തിച്ചത്. കമാലുദീനെ ചോദ്യം ചെയ്യുന്നതുള്‍പ്പടെയുള്ള വിശദമായ പരിശോധന നടന്നുവരികയാണെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.