തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്ത്: മുഖ്യ പ്രതി അഡ്വ. ബിജുവിനെ കോടതി ഡിആര്‍ ഐയുടെ കസ്റ്റഡിയില്‍ വിട്ടു
ജൂണ്‍ ആറ് വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കസ്റ്റഡിക്ക് ശേഷമേ കോടതി പരിഗണിക്കൂ.സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ പ്രതിയായ അഡ്വ.ബിജു കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ഡിആര്‍ ഐ ഓഫിസിലെത്തി കീഴടങ്ങിയത്.തുടര്‍ന്ന് ബിജുവിനെ ഡിആര്‍ ഐ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യുകയായിരുന്നു
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ പ്രതി അഡ്വ. ബിജുവിനെ ജൂണ്‍ ആറ് വരെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഡി ആര്‍ ഐ യുടെ കസ്റ്റഡിയില്‍ വിട്ടു. ആറിന് മൂന്നര വരെയാണ് കസ്റ്റഡി. ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കസ്റ്റഡിക്ക് ശേഷമേ കോടതി പരിഗണിക്കൂ. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ പ്രതിയായ അഡ്വ.ബിജു കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ഡിആര്‍ ഐ ഓഫിസിലെത്തി കീഴടങ്ങിയത്.തുടര്‍ന്ന് ബിജുവിനെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യുകയായിരുന്നു.കേസില്‍ നേരത്തെ അറസ്റ്റിലായ സെറീന വിമാനത്താവളം വഴി താന്‍ 50 കിലോയോളം സ്വര്‍ണം കടത്തിയതായി മൊഴി നല്‍കിയിരുന്നു. ഇതില്‍ ബിജുവിന്റെയും ഭാര്യയുടെയും പങ്കും സെറീന മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.