തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറല്‍: കേന്ദ്രനടപടിക്ക് അടിയന്തര സ്റ്റേ ഇല്ല; കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യഗ്രൂപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.തുടര്‍ന്ന് സര്‍ക്കാരിന്റെ ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി കേസ് അടുത്ത മാസം 15 ലേക്ക് കോടതി മാറ്റി

Update: 2020-08-25 07:22 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി.കേന്ദ്ര നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.തിരുവനന്തപുരം വിമാനത്താവളം സ്വകാര്യഗ്രൂപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

തുടര്‍ന്ന് സര്‍ക്കാരിന്റെ ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.തുടര്‍ന്ന് ഇതിനായി കേസ് അടുത്ത മാസം 15 ലേക്ക് കോടതി മാറ്റി. സര്‍ക്കാരിന് ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കാനുള്ള രേഖകളും വിശദീകരണവും രേഖാമൂലം അടുത്ത മാസം ഒമ്പതിനകം കോടതിയില്‍ ഹാജരാക്കണം.ഇതിനു ശേഷം 15 ന് കോടതി ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേള്‍ക്കും. വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറിയതിനെതിരെ നേരത്തെ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിമാനത്താവള കൈമാറ്റത്തിനെതിരെ ഇന്നല നിയമ സഭ പ്രമേയവും പാസാക്കിയിരുന്നു 

Tags:    

Similar News