തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി
50 ലക്ഷം വിലമതിക്കുന്ന ഒരു കിലോ സ്വർണമാണ് പിടികൂടിയത്.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ദുബൈയിൽ നിന്നെത്തിയ വിമാനത്തിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. രണ്ട് കാസർകോഡ് സ്വദേശികൾ കസ്റ്റംസിൻ്റെ കസ്റ്റഡിയിലുണ്ട്. 50 ലക്ഷം വിലമതിക്കുന്ന ഒരു കിലോ സ്വർണമാണ് പിടികൂടിയത്.