കണ്ണൂര്‍ വിമാനത്താവളത്തില്‍ 54.73 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

Update: 2022-08-22 12:01 GMT

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 54.73 ലക്ഷം രൂപ വിലവരുന്ന 1055 ഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അറൈവല്‍ ഹാളിലെ ടോയ്‌ലറ്റില്‍ നിന്നാണ് കോമ്പൗണ്ട് പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കണ്ടെടുത്തത്.

അസിസ്റ്റന്റ് കമ്മീഷണര്‍ ടി എം മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ എന്‍ സി പ്രശാന്ത്, കെ ബിന്ദു, ഇന്‍സ്‌പെക്ടര്‍മാരായ കെ ജിനേഷ്, നിവേദിത, രാംലാല്‍, വി രാജീവ്, ദീപക്, ഓഫിസ് അസിസ്റ്റന്റ് എന്‍ സി ഹരീഷ്, വി പ്രീഷ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News