കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 88 ലക്ഷം വിലവരുന്ന സ്വര്‍ണവുമായി താനാളൂര്‍ സ്വദേശി പിടിയില്‍

Update: 2022-07-18 10:36 GMT

മലപ്പുറം: കരിപ്പൂര്‍ വിമാനത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച 88 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പോലിസ് പിടികൂടി. സംഭവത്തില്‍ താനാളൂര്‍ സ്വദേശി നിസാമുദ്ദീനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇന്‍ഡിഗോ വിമാനത്തിലാണ് നിസാമുദ്ദീനെത്തിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ പോലിസ് പിടികൂടുകയായിരുന്നു.

ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. 1.783 കിലോ സ്വര്‍ണം ഇയാളില്‍ നിന്ന് കണ്ടെടുത്തു. മിക്‌സിക്കകത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. മിക്‌സിയുടെ മോട്ടോറിനുള്ളിലെ ആര്‍മേച്ചര്‍ കോയിലിനകത്തെ മാഗ്‌നെറ്റ് എടുത്തുമാറ്റി വിദഗ്ധമായി ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്.

Tags:    

Similar News