കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടിച്ചു

Update: 2023-01-06 09:34 GMT

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ കറന്‍സി പിടിച്ചെടുത്തു. രാവിലെ റാസല്‍ഖൈമയിലേക്ക് IX 331ാം നമ്പര്‍ ഫ്‌ളൈറ്റില്‍ യാത്രയ്ക്കായി എത്തിയ തൃശൂര്‍ സ്വദേശി സുരേഷ്ബാബു, കെ സുദീപ് എന്നിവരില്‍ നിന്നാണ് കസ്റ്റംസ് വിദേശ കറന്‍സി പിടിച്ചെടുത്തത്.

23,95,310/ രൂപ മൂല്യം വരുന്ന ഡോളര്‍, ദിര്‍ഹം എന്നിവയാണ് പിടിച്ചത്. നിരീക്ഷണം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു വിദേശ കറന്‍സി കടത്ത് കസ്റ്റംസ് കണ്ടെത്തിയതും തടഞ്ഞതും. പിടിച്ചെടുത്ത കറന്‍സി ബാങ്കില്‍ നിക്ഷേപിക്കുകയും തുടരന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News