കരിപ്പൂരില്‍ വിദേശ കറന്‍സിയും സ്വര്‍ണ്ണവും പിടികൂടി

ഇന്‍ഡിഗോ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകനെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 7,08,700 രൂപ വിലമതിക്കുന്ന വിദേശ കറന്‍സി പിടികൂടി

Update: 2021-11-05 09:28 GMT

കരിപ്പൂര്‍: മൂന്നു യാത്രക്കാരില്‍ നിന്നായി ഡിആര്‍ഐ, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് 1.52 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അവാദില്‍ നിന്ന് 1005 ഗ്രാം സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നെത്തിയ മറ്റൊരു മലപ്പുറം സ്വദേശി ഹബീബ് റഹ്മാനില്‍ നിന്ന് 1008 ഗ്രാം സ്വര്‍ണവും പിടികൂടി. ഇരുവരും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

ദുബെയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി സയ്യിദ് ഫൈസലില്‍ നിന്ന് 1940 ഗ്രാം സ്വര്‍ണവും പിടികൂടി. അടിവസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പൗച്ചിനുള്ളിലാക്കിയാണ് സ്വര്‍ണം കൊണ്ടു വന്നത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏകദേശം 1.52 കോടി രൂപ മൂല്യം കണക്കാക്കുന്നു.

ഇന്‍ഡിഗോ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകനെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 7,08,700 രൂപ വിലമതിക്കുന്ന വിദേശ കറന്‍സി പിടികൂടി. ചെക്ക് ഇന്‍ ബാഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ടി എ കിരണ്‍, ഡോ.എസ്എസ് ശ്രീജു, സുപ്രണ്ടുമാരായ സി പി സബീഷ്,ടി എന്‍ വിജയ,എം ഉമാദേവി, സന്തോഷ് ജോണ്, പ്രേം പ്രകാശ് മീന, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ റഹീസ്,കെ രാജീവ്, ഫസല്‍ ഗഫൂര്‍, ശിവകുമാര്‍, അര്‍ജുന്‍ കൃഷ്ണ,ദുഷ്യാനന്ദ്്, ഹെഡ് ഹവീല്‍ദാര്‍മാരായ പി മനോഹരന്‍, എന്‍ മധുസൂദനന്‍ നായര്‍,എ വിശ്വരാജ്, എസ് ജമാലുദ്ദീന്‍ എന്നിവരാണ് പിടികൂടിയത്.

Tags:    

Similar News