തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടി 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Update: 2025-03-06 07:07 GMT
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടി 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് ഒരു കോടി 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം.

കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് റിയാദില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു.

Tags:    

Similar News