കൊല്ലം: ആര്യങ്കാവില്‍ മായം കലര്‍ന്ന 15,000 ലിറ്റര്‍ പാല്‍ പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് ടാങ്കറില്‍ കടത്തുന്നതിനിടെയാണ് വാഹനം പോലിസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പത്തനംതിട്ട പന്തളത്തേയ്ക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്.