ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി സ്ഥാനമേറ്റു
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫ് കേരള ലോകായുക്തയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ലോകായുക്തയായി ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിച്ചുള്ള വിജ്ഞാപനം വായിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാജു, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ രാജഗോപാല്‍ എംഎല്‍എ, മേയര്‍ വി കെ പ്രശാന്ത്, ഡിജിപി ലോക്നാഥ് ബെഹ്റ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, ജസ്റ്റിസ് സിറിയക് ജോസഫിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.