ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി 28ന് സത്യപ്രതിജ്ഞ ചെയ്യും
മുന്‍ സുപ്രീം കോടതി ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍മാനുമായിരുന്ന ജസ്റ്റീസ് സിറിയക് ജോസഫ് ലോകായുക്തയായി 28ന് രാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്യും.
തിരുവനന്തപുരം: ലോകായുക്തയായി മുന്‍ സുപ്രീം കോടതി ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍മാനുമായിരുന്ന ജസ്റ്റീസ് സിറിയക് ജോസഫ് 28ന് രാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലി കൊടുക്കും. കേരള ഹൈക്കോടതിയിലും ഡല്‍ഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഉത്തരഖണ്ഡ് ഹൈകോടതിയിലും കര്‍ണാടക ഹൈകോടതിയിലും ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൊതുപ്രവര്‍ത്തകരുടെ അഴിമതിയും ദുര്‍ഭരണവും സംബന്ധിച്ചുള്ള പരാതി അന്വഷിച്ച് നടപടി സ്വീകരിക്കുക എന്നതാണ് ലോകായുക്തയുടെ മുഖ്യ കര്‍ത്തവ്യം. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, ഐഎഎസ്, ഐപിഎസ് ഉദ്യാഗസ്ഥര്‍, മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപന ജീവനക്കാര്‍, സഹകരണ സംഘങ്ങളിലെ ഭാരവാഹികള്‍ ജീവനക്കാര്‍, യൂനിവേഴ്‌സിറ്റി ജീവനക്കാര്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ജീവനക്കാര്‍, സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മറ്റ് സ്ഥാപനങ്ങളിലെ ഭാരവാഹികള്‍ ജീവനക്കാര്‍ എന്നിവരാണ് പൊതുപ്രവര്‍ത്തകരുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നത്. 5 വര്‍ഷത്തേക്കാണ് നിയമനം.