ലോകായുക്ത ഗവർണർക്ക് സ്പെഷ്യൽ റിപോര്‍ട്ട് സമർപ്പിച്ചു

Update: 2024-03-22 11:01 GMT

തിരുവനന്തപുരം: ലോകായുക്ത ഗവര്‍ണര്‍ക്ക് സ്‌പെഷ്യല്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിലെ വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം നല്കാത്ത നടപടി ചോദ്യം ചെയ്ത് ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിയിലാണ് സ്‌പെഷ്യല്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ലോകായുക്ത പരിഗണിക്കുന്ന കേസുകളില്‍ അന്തിമ വാദം കഴിഞ്ഞ് സെക്ഷന്‍ 12(ഒന്ന്) അല്ലെങ്കില്‍ 12(മൂന്ന്) പ്രകാരം നല്‍കുന്ന റിപോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ലോകായുക്തക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു.

ഇപ്രകാരം നല്‍കിയ റിപോര്‍ട്ട ത്യപ്തികരമല്ലെങ്കില്‍ ലോകായുക്തക്ക് ഈ വിഷയത്തില്‍ ഒരു സ്‌പെഷ്യല്‍ റിപോര്‍ട്ട് ഗവര്‍ണര്‍ക്ക് നല്കാം. ഗവര്‍ണര്‍ ഒരു വിശദീകരണ കുറിപ്പോടുകൂടി പ്രസ്തുത റിപോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കണമെന്നാണ് ലോകായുക്ത നിയമം സെക്ഷന്‍ 12 (ഏഴ്) നിഷ്‌കര്‍ഷിക്കുന്നത്. കേരള ഓട്ടോമൊബൈല്‍സിലെ വിരമിച്ച ജീവനക്കാര്‍ നല്കിയ പരാതിയില്‍ അന്തിമ വാദത്തിന് ശേഷം നല്കിയ റിപോര്‍ട്ടിന്മേലുള്ള സര്‍ക്കാരിന്റെയും കേരള ഓട്ടോമൊബൈല്‍സ് എംഡി യുടയും നടപടി റിപോര്‍ട്ട് ത്യപ്തികരമല്ല എന്ന് ചൂണ്ടികാട്ടിയാണ് ലോകായുക്ത സ്‌പെഷ്യല്‍ റിപോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്.

Tags:    

Similar News