കാലവര്‍ഷം: തിരുവനന്തപുരത്ത് 103 ദുരിതാശ്വാസ ക്യാംപുകളിലായി 1015 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാംപുകളിലായി 1015 കുടുംബങ്ങളില്‍ നിന്ന് മൊത്തം 3342 പേരെ മാറ്റിപാര്‍പ്പിച്ചു. ഇതില്‍ 1352 പുരുഷന്‍മാരും 1408 സ്ത്രീകളും 582 കുട്ടികളും ഉള്‍പ്പെടുന്നു. മാറ്റി പാര്‍പ്പിച്ചതില്‍ 17 ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ള എട്ടു പേരെ പ്രത്യേക ക്യാംപിലേക്ക് മാറ്റി. മാറ്റി പാര്‍പ്പിച്ചവരില്‍ 60 വയസിന് മുകളിലുള്ള 348 പേരാണ് ഉള്ളത്.
മല്ലപ്പള്ളി താലൂക്കില്‍ 11 ദുരിതാശ്വാസ ക്യാംപുകളിലായി 72 കുടുംബങ്ങളില്‍ നിന്നായി 261 പേരെയാണ് മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 119 പുരുഷന്‍മാരും 92 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടും. മല്ലപ്പള്ളി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 31 പേരെയാണ് മാറ്റിതാമസിപ്പിച്ചത്. തിരുവല്ല താലൂക്കില്‍ 59 ദുരിതാശ്വാസ ക്യാംപുകളിലായി 556 കുടുംബങ്ങളില്‍ നിന്നായി 1906 പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 783 പുരുഷന്‍മാരും 817 സ്ത്രീകളും 306 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കില്‍ 60 വയസിന് മുകളിലുള്ള 173 പേരെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. കോഴഞ്ചേരി താലൂക്കില്‍ 19 ക്യാംപുകളിലായി 190 കുടുംബങ്ങളില്‍ നിന്നായി 605 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 244 പുരുഷന്‍മാരും 261 സ്ത്രീകളും 100 കുട്ടികളും ഉള്‍പ്പെടും. കോഴഞ്ചേരി താലൂക്കില്‍ മാറ്റിപാര്‍പ്പിച്ചവരില്‍ 17 ഗര്‍ഭിണികളും 60 വയസിന് മുകളിലുള്ള 61 പേരും ഉള്‍പ്പെടും. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള എട്ടു പേരെ കോഴഞ്ചേരി താലൂക്കില്‍ പ്രത്യേക ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചു. റാന്നി താലൂക്കില്‍ എട്ട് ക്യാമ്പുകളിലായി 99 കുടുംബങ്ങളില്‍ നിന്നായി 288 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇതില്‍ 103 പുരുഷന്‍മാരും 118 സ്ത്രീകളും 67 കുട്ടികളും ഉള്‍പ്പെടുന്നു. റാന്നി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 24 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്.
അടൂര്‍ താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാംപില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി 15 പേരെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് പുരുഷന്‍മാരും ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടും. അടൂര്‍ താലൂക്കില്‍ 60 വയസിന് മുകളിലുള്ള നാലു പേരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. കോന്നി താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 93 കുടുംബങ്ങളില്‍പെട്ട 267 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇതില്‍ 98 പുരുഷന്‍മാരും 113 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു. കോന്നി താലൂക്കില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് 60 വയസിന് മുകളിലുള്ള 55 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.