രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണം: ജംഇയ്യത്തുല്‍ ഉലമാ

ജില്ലയിലെ മഹല്ലു ഭാരവാഹികളും മതപണ്ഡിതരും മുന്നിട്ടിറങ്ങി എല്ലാ ജമാഅത്തുകളില്‍ നിന്നും പരമാവധി ജനങ്ങളെ രാജ്ഭവന്‍ മാര്‍ച്ചില്‍ അണിനിരത്താന്‍ ശ്രമിക്കണം.

Update: 2019-12-22 07:53 GMT

തിരുവനന്തപുരം: പൗരത്വ നിഷേധത്തിനെതിരെ ഈമാസം 24ന് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കുന്നതിന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക പ്രസ്ഥാനങ്ങളുടെയും മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങും. 

മുസ്‌ലിം ഉന്മൂലനം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ എന്‍ആര്‍സി നിയമത്തിനെതിരേ പ്രതിഷേധിക്കേണ്ടത് ഓരോ സത്യവിശ്വാസിയുടെയും ബാധ്യതയാണ്. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ നിഷ്ഠൂരമായി വെടിവച്ചുകൊന്ന ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ ഇപ്പോള്‍ ജനാധിപത്യ ഇന്ത്യയെ തന്നെ അറുകൊല ചെയ്തുകൊണ്ടിരിക്കുകയാണ്.

മതേതര ജനാധിപത്യ മൂല്ല്യങ്ങളെയും, മഹത്തായ ഭരണഘടനയെയും തകര്‍ത്തെറിഞ്ഞ് ഇന്ത്യാ മഹാരാജ്യത്തെ പിച്ചിച്ചീന്താനുളള ഹീന ശ്രമങ്ങള്‍ക്ക് കേന്ദ്ര ഭരണകൂടം നേരിട്ട് നേതൃത്വം നല്‍കുമ്പോള്‍ ഈ രാജ്യം കെട്ടിപ്പടുക്കുന്നതിന് തുല്ല്യതയില്ലാത്ത സംഭാവനകളര്‍പ്പിച്ച് ജീവത്യാഗം ചെയ്ത മഹത്തുക്കളുടെ പിന്മുറക്കാര്‍ക്ക് നോക്കി നില്‍ക്കാനാവില്ല. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിലേര്‍പ്പെട്ടിട്ടുളള ജനാധിപത്യ സമൂഹത്തെ അഭിമാനപൂര്‍വ്വം നാം പിന്തുണയ്ക്കണം.

ജില്ലയിലെ മഹല്ലു ഭാരവാഹികളും മതപണ്ഡിതരും മുന്നിട്ടിറങ്ങി എല്ലാ ജമാഅത്തുകളില്‍ നിന്നും പരമാവധി ജനങ്ങളെ രാജ്ഭവന്‍ മാര്‍ച്ചില്‍ അണിനിരത്താന്‍ ശ്രമിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് കുറ്റിച്ചല്‍ ഹസന്‍ബസരി മൗലവി, ജനറല്‍ സെക്രട്ടറി എസ് എച്ച് ത്വാഹിര്‍ മൗലവി, ട്രഷറര്‍ പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ആവശ്യപ്പെട്ടു.

Tags:    

Similar News