തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായി. ഋതുഗാമിയെയാണ് കഴിഞ്ഞ രണ്ടുദിവസമായി കാണാതായത്. സംഭവത്തില്‍ ഫോര്‍ട്ട് പോലിസ് അന്വേഷണം തുടങ്ങി. നാലാഞ്ചിറയില്‍ ബൈക്ക് വച്ച് ഇദ്ദേഹം നടന്നുപോവുന്ന സിസിടിവി ദൃശ്യം പോലിസിന് കിട്ടിയിട്ടുണ്ട്.
മൊബൈല്‍ ഫോണുകളുടെ ടവര്‍ ലോക്കേഷന്‍ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോണ്‍ നമ്പറുകളും ഓഫ് ചെയ്ത നിലയിലാണ്. മുഴുവന്‍ റെയില്‍വേ സ്‌റ്റേഷനുകളിലും പോലിസ് സ്‌റ്റേഷനുകളിലും വിവരം നല്‍കിയിട്ടുണ്ട്. അയര്‍ലന്റിലേക്ക് പോവുന്നതിന്റെ ഒരുക്കത്തിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങുന്ന ബാഗും പോലിസിന് ലഭിച്ചിട്ടുണ്ട്.