തിരുവനന്തപുരത്ത് വൻ തീപിടിത്തം: രണ്ട് മരണം

Update: 2024-09-03 09:37 GMT

തിരുവനന്തപുരം: നഗരത്തിലെ പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ വൻ തീപിടിത്തം.  അപകടത്തിൽ രണ്ടുപേർ മരിച്ചു.  കമ്പനിയിലെ ജീവനക്കാരിയും ഒരു ഉപഭോക്താവുമാണ് മരിച്ചത്. വൈഷ്ണ(34) ആണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല . ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എ സി പൂർണമായും കത്തിനശിച്ചു.

അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തുകയും തീയണക്കുകയും ചെയ്തു. തീപിടിത്തത്തിൽ അഷ്വറൻസ് കമ്പനി പൂർണമായും കത്തി നശിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേർക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. നേമം പോലിസ് പ്രാഥമികാന്വേഷണം നടത്തി.വരുകയാണ്.

Tags:    

Similar News