യന്ത്രത്തകരാറ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി

Update: 2021-07-31 04:57 GMT
യന്ത്രത്തകരാറ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നില്ല. വിമാനത്തിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പുലര്‍ച്ചെ ഏഴോടെ സൗദി അറേബ്യയിലെ ദമ്മാമിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് പറന്നുയര്‍ന്ന ശേഷം തകരാര്‍ കണ്ടെത്തിയത്.

ഇതോടെ വിമാനം വീണ്ടും തിരുവനന്തപുരത്ത് തിരിച്ച് സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. കാര്‍ഗോ വിമാനം ദമ്മാമില്‍ ചെന്ന ശേഷം യാത്രക്കാരുമായി മടങ്ങേണ്ടിയിരുന്നതാണ്. തകരാര്‍ പരിഹരിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Tags:    

Similar News