തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയുടെ ഒബ്സര്‍വേറ്ററി ഹില്‍സ് ഉപരിതല ജലസംഭരണിയുടെ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 12-12-2020ന് മ്യൂസിയം, ബാര്‍ട്ടന്‍ഹില്‍, ലോ കോളജ്, വരമ്പശ്ശേരി, വടയക്കാട്, മുളവന, പൊട്ടക്കുഴി, ഗൗരീശപട്ടം, കുമാരപുരം, കണ്ണമ്മൂല, പൂന്തി റോഡ്, കുന്നുംപുറം, ചെട്ടിക്കുന്ന്, ചെന്നിലമൂട്, ഒരുവാതില്‍ക്കോട്ട , വെണ്‍പാലവട്ടം, കരിക്കകം, വേളി, ശംഖുമുഖം, തുമ്പ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും പകല്‍ ജലവിതരണം പൂര്‍ണമായും മുടങ്ങും. പൊതുജനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പി.എച്ച്. ഡിവിഷന് (നോര്‍ത്ത്) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അഭ്യര്‍ത്ഥിച്ചു.