യു എസ് രാഖിയുടെ മാതാവ് സരസമ്മ അന്തരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ ഹെഡ്നഴ്സ് ആയിരുന്നു.
തിരുവനന്തപുരം: തേജസ് ദിനപത്രത്തിലെ ഫോട്ടോഗ്രാഫറായിരുന്ന യു എസ് രാഖിയുടെ മാതാവ് ശാസ്തമംഗലം മരുതൻകുഴി എസ്ബിഐ ശാഖയ്ക്ക് സമീപം ചിറ്റാറ്റിൻകര ചിറ 36ൽ കെ സരസമ്മ (75) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ ഹെഡ് നേഴ്സ് ആയിരുന്നു. മുൻ ഹൗസിങ് ബോർഡ് ജീവനക്കാരൻ ഗോവിന്ദമംഗലത്ത് ജി ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ്. സംസ്കാരം നടത്തി. മക്കൾ: യു എസ് രാഖി, യു എസ് രഞ്ജിത്ത്. മരുമകൻ: പരേതനായ ആർ കെ സജിത്. ചെറുമകൾ: സുപർണ .