ജലവിതരണം മുടങ്ങും; ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തി
ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പമ്പിങ് പുനരാരംഭിക്കുമെങ്കിലും എല്ലായിടങ്ങളിലും ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുന്നത് തിങ്കളാഴ്ചയോടെയായിരിക്കും.
തിരുവനന്തപുരം: അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ മറ്റെന്നാൾ രാവിലെ വരെ നടക്കുന്നതിനാല്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ നഗരത്തിലെ ചില പ്രദേശങ്ങളില്‍ ശുദ്ധജലവിതരണം മുടങ്ങും.
ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പമ്പിങ് പുനരാരംഭിക്കുമെങ്കിലും എല്ലായിടങ്ങളിലും ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുന്നത് തിങ്കളാഴ്ചയോടെയായിരിക്കും. അതിനാല്‍ ഉപഭോക്താക്കള്‍ പരമാവധി വെള്ളം സംഭരിച്ച്, ആവശ്യമായ മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ല്‍ രണ്ടിന് പുലര്‍ച്ചെ രണ്ടു മണി വരെ 74 എംഎല്‍ഡി ജലശുദ്ധീകരണ ശാലയുടെയും അന്നേ ദിവസം രാവിലെ ആറു മണി വരെ 86 എംഎല്‍ഡി ശുദ്ധീകരണ ശാലയുടെയും പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി നിര്‍ത്തിവക്കുക.
ജലവിതരണത്തിന് കോര്‍പറേഷന്‍, ജില്ലാ ഭരണകൂടം എന്നിവയുടെ സഹായത്തോടെ ബദല്‍ മാര്‍ഗങ്ങള്‍ വാട്ടര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഘട്ടങ്ങളില്‍ ജലവിതരണത്തിനായി കിയോസ്കുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ത്തന്നെ ഇത്തവണയും കിയോസ്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ കിയോസ്കുകളില്‍നിന്ന് ജലം ശേഖരിക്കാം.
ആശുപത്രികള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികളില്‍ ജലമെത്തിക്കും. ടാങ്കറുകള്‍ക്ക് വെള്ളം ശേഖരിക്കാനായി വെന്‍ഡിങ് പോയിന്‍റുകള്‍ തയാറാണ്. ആവശ്യക്കാര്‍ക്ക് കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.
കണ്‍ട്രോള്‍ റൂം നമ്പരുകള്‍
8547638181, 0471-2322674, 2322313(തിരുവനന്തപുരം)
9496000685(അരുവിക്കര)
വെന്‍ഡിങ് പോയിന്‍റുകളില്‍ല്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍
വെള്ളയമ്പലം-- 8547638181
അരുവിക്കര--9496000685
പിടിപി നഗര്‍--8547638192( 02.2.2020 രാവിലെ ഏഴുമണിക്കു ശേഷം)
ചൂഴാറ്റുകോട്ട--8289940618
ആറ്റിങ്ങല്‍ല്‍ -വാളക്കോട് 8547638358
കുടിവെള്ളവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് കവടിയാര്‍, പൈപ്പിന്‍മൂട്, കനകനഗര്‍, മരപ്പാലംസ പട്ടം, മെഡി.കോളജ്. കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, ജവഹര്‍ നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 8547638188, 8547638186 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പേരൂര്‍ക്കട, നാലാഞ്ചിറ, മണ്ണന്തല, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് 9400002030, 8547638186 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, വെള്ളയമ്പലം കുമാരപുരം എന്നിവിടങ്ങളില്‍നിന്ന് 8547638179, 8547638177 എന്നീ നമ്പരുകളില്‍ വിളിക്കാം.
ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, ഉളളൂര്‍, പ്രശാന്ത് നഗര്‍, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, പൗഡിക്കോണം, ശ്രീകാര്യം, ചെമ്പഴന്തി,കരിയം, പാറോട്ടുകോണം എന്നിവിടങ്ങളില്‍നിന്ന് 8547638187, 8547638176 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
കഴക്കൂട്ടം, കാര്യവട്ടം ടെക്നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, സിആര്‍പിഎഫ് പ്രദേശങ്ങളില്‍ 8547638187, 8547638176 എന്നീ നമ്പരുകളില്‍ കുടിവെള്ളത്തിനായി വിളിക്കാം.
തിരുമല, പിടിപി നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്‍, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, തൃക്കണ്ണാപുരം പ്രദേശങ്ങളില്‍ 8547638192, 8547638191 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
മുടവന്‍മുഗള്‍, പൂജപ്പുര, കരമന, നേമം, കൈമനം, കരുമം, കാലടി, നെടുങ്കാട്, വെള്ളായണി, പാപ്പനംകോട് പ്രദേശവാസികള്‍ക്ക് 8547638193, 8547638191 എന്നീ നമ്പരുകളില്‍ വിളിക്കാം.
ആറ്റുകാല്‍, ഐരാണിമുട്ടം, തമ്പാനൂര്‍, കിഴക്കേക്കോട്ട, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്,കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി, ശ്രീവരാഹം, മുട്ടത്തറ നിവാസികള്‍ക്ക് 8547638196, 8547638194 എന്നീ നമ്പരുകളില്‍ കുടിവെള്ളവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി വിളിക്കാം.