മാളയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കവര്‍ച്ച; നാലു പേര്‍ പിടിയില്‍

Update: 2019-03-31 15:15 GMT

മാള: രണ്ടു ദിവസം മുന്‍പ് കൊമ്പിടിഞ്ഞാമാക്കലില്‍ യാത്രക്കാര്‍ ഓട്ടോക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ നാലു പേര്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിയിലായി. ഇരിങ്ങാലക്കുട പടിയൂര്‍ പാറാട്ട്പറമ്പില്‍ രാമന്റെ മകന്‍ മകുടി എന്നറിയപ്പെടുന്ന മഹേഷ് (30), അരിപ്പാലം കിഴക്കിനിയേത്ത് വീട്ടില്‍ മധുവിന്റെ മകന്‍ അമല്‍(20), പടിയൂര്‍ വൈക്കത്തപ്പന്‍ അമ്പലത്തിനു സമീപം മാമ്പ്ര വീട്ടില്‍ കൊച്ചയ്യപ്പന്റെ മകന്‍ ലാലു എന്ന കണ്ണന്‍ (44), തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മാഞ്ചേരി വളപ്പില്‍ അപ്പുവിന്റെ മകന്‍ ശിവന്‍ (48) എന്നിവരാണ് പിടിയിലായത്. കൊമ്പിടിയില്‍ നിന്നും ഓട്ടം വിളിച്ച യാത്രക്കാര്‍ ആക്രമിച്ച് 7300 രൂപയും സ്മാര്‍ട്ട് ഫോണും കവര്‍ന്നതായി കൊമ്പിടിഞ്ഞാമാക്കല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇത് ക്വട്ടേഷന്‍ ഇടപാടാണെന്ന സൂചന ലഭിച്ചതിനെതുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തുമ്പൂരില്‍ ബാഗ് കമ്പനി ഉടമയായ ശിവനെ ഓട്ടോറിക്ഷ െ്രെഡവര്‍ ഭീഷണിപ്പെടുത്തിയതാണ് ക്വട്ടേഷനില്‍ കലാശിച്ചത്. പ്രതികളെ വൈദ്യ പരിശോധനക്കും മറ്റും ശേഷം ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 

Tags:    

Similar News