'എഫ്‌ഐആര്‍ കുറ്റകൃത്യം വ്യക്തമാക്കുന്നില്ല': തനിക്കെതിരെ കേസെടുത്ത ഡല്‍ഹി പോലിസിനെ വിമര്‍ശിച്ച് ഉവൈസി

ഭരണകക്ഷി അനുഭാവികളെ തൃപ്തിപ്പെടുത്തുന്നതിന് ബിജെപിയെ എതിര്‍ക്കുന്ന ആളുകളെ പ്രതികളാക്കി പോലിസ് പക്ഷപാതപരമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ ഉവൈസി ആരോപിച്ചു.

Update: 2022-06-10 02:31 GMT

ന്യൂഡല്‍ഹി: പ്രകോപന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് തനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പോലിസിനെ കടന്നാക്രമിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

ഭരണകക്ഷി അനുഭാവികളെ തൃപ്തിപ്പെടുത്തുന്നതിന് ബിജെപിയെ എതിര്‍ക്കുന്ന ആളുകളെ പ്രതികളാക്കി പോലിസ് പക്ഷപാതപരമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ ഉവൈസി ആരോപിച്ചു.

പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പുറത്താക്കപ്പെട്ട ബിജെപി നേതാവ് നവീന്‍ ജിന്‍ഡാല്‍, മാധ്യമപ്രവര്‍ത്തകന്‍ സബ നഖ്‌വി, മൗലാന മുഫ്തി നദീം, അബ്ദുര്‍ റഹ്മാന്‍, ഗുല്‍സാര്‍ അന്‍സാരി, അനില്‍കുമാര്‍ മീണ എന്നിവര്‍ക്കെതിരേയും ഉവൈസിക്കൊപ്പം പോലിസ് കേസെടുത്തിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് വ്യാപകമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

'എഫ്‌ഐആറിന്റെ ഒരു ഭാഗം എനിക്ക് ലഭിച്ചു. കുറ്റകൃത്യം എന്താണെന്ന് വ്യക്തമാക്കാത്ത ഒരു എഫ്ആര്‍ താന്‍ ആദ്യമായി കാണുകയാണ്. പോലിസുകാര്‍ ആയുധത്തെക്കുറിച്ചോ ഇര രക്തം വാര്‍ന്ന് മരിച്ചതോ എന്നു പരാമര്‍ശിക്കാത്ത ഒരു കൊലപാതകത്തെക്കുറിച്ചുള്ള ഒരു എഫ്‌ഐആര്‍ സങ്കല്‍പ്പിക്കുക അതു പോലെയാണിത്.എന്റെ ഏത് പ്രത്യേക പരാമര്‍ശങ്ങളാണ് എഫ്‌ഐആറിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്ന് തനിക്കറിയില്ല'-അദ്ദേഹം ട്വീറ്റില്‍ കുറ്റപ്പെടുത്തി.

Tags:    

Similar News