ബിജെപിയുടെ വിശദീകരണയോഗം: കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികള്‍

ശനിയാഴ്ച വൈകീട്ട് അഞ്ചിന് കൊച്ചുകടവ് ജങ്ഷനിലാണ് രാഷ്ട്ര രക്ഷാസംഗമം എന്ന പേരില്‍ പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

Update: 2020-02-01 19:44 GMT

മാള: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കുഴൂര്‍ മേഖല ബിജെപി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊച്ചുകടവില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തിന് മുമ്പ് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് കൊച്ചുകടവ് ജങ്ഷനിലാണ് രാഷ്ട്ര രക്ഷാസംഗമം എന്ന പേരില്‍ പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 12.00 മണി മുതല്‍ ജങ്ഷനിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുതുടങ്ങിയിരുന്നു.

രിപാടി നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ എല്ലാ വ്യാപാര, വാണിജ്യസേവന സ്ഥാപനങ്ങളും അടച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും ശക്തമായ പ്രതിഷേധങ്ങളുയരുമ്പോള്‍ അതിനെ മറികടക്കാനായി ബിജെപിയുടെ നേതൃത്വത്തില്‍ വിശദീകരണയോഗങ്ങള്‍ നടത്തുന്ന സ്ഥലങ്ങളിലെല്ലാം ഇത്തരത്തില്‍ വ്യാപാരികള്‍ മുഖംതിരിച്ച് നില്‍ക്കുകയാണ്. 

Tags:    

Similar News