തൃശ്ശൂര്‍: മാളയില്‍ ബസ് ജീവനക്കാരന് സ്റ്റാന്റില്‍ വച്ച് വെട്ടേറ്റു. അന്നമനട സ്വദേശി ചേമ്പലക്കാട്ട് അന്‍സാറിനാണ് കാലില്‍ വെട്ടേറ്റത്. മുറിവേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബസ്സ് സ്റ്റാന്റില്‍ പണി നടക്കുന്ന ശുചിമുറിക്ക് സമീപത്തായാണ് അന്‍സാറിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അന്‍സാറിനെ സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവറാണ് ആദ്യം മാളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അവിടെ നിന്നും അന്‍സാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിയായ കോട്ടമുറി സ്വദേശി ഷെഫീഖിനെ മാള പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്‍സാറിനെ വെട്ടിയ ശേഷം ഇയാള്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പ്രതിയില്‍ നിന്നും വിശദ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് പോലിസ് അറിയിച്ചു. പ്രതിയുടെ ഭാര്യയുമായി അന്‍സാറിന് ഉണ്ടായിരുന്ന അടുപ്പമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.