അഷ്ടമിച്ചിറയിലെ ജലസേചന കനാലില്‍ കാര്‍ തെന്നി അപകടം; യാത്രികര്‍ തലനാരിഴക്ക് രക്ഷപെട്ടു
അഷ്ടമിച്ചിറ കാര്യേക്കാട് കനാലിന്റെ കുറുകെയുള്ള കോണ്‍ക്രീറ്റ് പാലത്തിന് കൈവരി ഇല്ലാത്തതിനാലാണ് കാര്‍ അപകടത്തില്‍ പെട്ടത്.
മാള: അഷ്ടമിച്ചിറയിലെ ജലസേചന കനാലില്‍ കാര്‍ തെന്നി അപകടം. യാത്രികര്‍ തലനാരിഴക്ക് രക്ഷപെട്ടു. അഷ്ടമിച്ചിറ കാര്യേക്കാട് കനാലിന്റെ കുറുകെയുള്ള കോണ്‍ക്രീറ്റ് പാലത്തിന് കൈവരി ഇല്ലാത്തതിനാലാണ് കാര്‍ അപകടത്തില്‍ പെട്ടത്. അഷ്ടമിച്ചിറ ചാലക്കുടി റോഡില്‍ നിന്നും തിരിയുന്ന പഞ്ചായത്ത് ലിങ്ക് റോഡാണിത്. കനാല്‍ കൈവരി നിര്‍മ്മിച്ച് സുരക്ഷിതമാക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ട അധികൃതരോടാവശ്യപെട്ടിരുന്നു. അതേ സമയം, കനാല്‍ നവീകരണത്തിന് ഫണ്ട് അനുവദിച്ചതായി അറിയുന്നു. നടപടികള്‍ക്ക് പക്ഷെ ഒച്ചിഴയും വേഗതയാണ്. കനാലിന് ഉടന്‍ കൈവരി നിര്‍മ്മാണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.