കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ പണിമുടക്കി
ജീവനക്കാര്‍ക്ക് യഥാസമയം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന മാനേജ്‌മെന്റിന്റെ നിഷേധാത്മക നിലപാടിനെതിരേയാണ് ഇന്നലെ പണിമുടക്കി സ്ഥാപനത്തിന് മുമ്പില്‍ പ്രതിഷേധിച്ചത്.
മാള: പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ പണിമുടക്കി ധര്‍ണ നടത്തി. ജീവനക്കാര്‍ക്ക് യഥാസമയം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന മാനേജ്‌മെന്റിന്റെ നിഷേധാത്മക നിലപാടിനെതിരേയാണ് ഇന്നലെ പണിമുടക്കി സ്ഥാപനത്തിന് മുമ്പില്‍ പ്രതിഷേധിച്ചത്.
ധര്‍ണ സിഐടിയു മദ്യ വ്യവസായ തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി ആര്‍ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. കെ എ ജയേഷ് അധ്യക്ഷത വഹിച്ചു. ജോഷി പെരേപ്പാടന്‍, പൊയ്യ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സാബു കൈതാരന്‍, മദ്യ വ്യവസായ യൂനിയന്‍ സിഐടിയു മെമ്പര്‍ എം ബി മോഹന്‍ലാല്‍, കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ സിഐടിയു ജില്ലാ ജോ. സെക്രട്ടറി രാജീവ് ദാസ് കണ്‍സ്യൂമര്‍ ഫെഡ് എംപ്ലോയീസ് അസോസിയേന്‍ സംസ്ഥാന കമ്മറ്റിയംഗം സജീര്‍ സംസാരിച്ചു.