മാളയില്‍ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മാള സ്വദേശികളായ ഏഴു പേര്‍ക്കും ഒരു അന്നമനട സ്വദേശിക്കുമാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്.

Update: 2020-10-15 11:58 GMT

മാള: മാള ഗ്രാമപ്പഞ്ചായത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാള സ്വദേശികളായ ഏഴു പേര്‍ക്കും ഒരു അന്നമനട സ്വദേശിക്കുമാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. ആകെ 24 പേരിലാണ് പരിശോധന നടന്നത്. മാള വലിയപറമ്പ് സ്വദേശി 39 വയസ് സ്ത്രീ, അഷ്ടമിച്ചിറ 36 വയസ് പുരുഷന്‍, ആറ് വയസ് ആണ്‍കുട്ടി, വടമ സ്വദേശി 65 വയസ് പുരുഷന്‍, 54 വയസ് സ്ത്രീ, 26 വയസ് സ്ത്രീ, നെയ്തക്കുടി സ്വദേശി 26 വയസ്സ് സ്ത്രീ, അന്നമനട ഗ്രാമപഞ്ചായത്തിലെ മാവേലിക്കഴ സ്വദേശി 60 വയസ് പുരുഷന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.


Tags:    

Similar News