മാള: പൊയ്യ ഗ്രാമപ്പഞ്ചായത്തില്‍ കഴിഞ്ഞദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാര്‍ഡ് ഒന്നിലെ അഞ്ചുപേര്‍, വാര്‍ഡ് രണ്ടില്‍ മൂന്ന്, വാര്‍ഡ് നാലില്‍ രണ്ട്, വാര്‍ഡ് അഞ്ചില്‍ മൂന്ന്, വാര്‍ഡ് 11, 13 എന്നിവിടങ്ങളില്‍ ഓരോത്തര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് പുറത്ത് പരിശോധന നടത്തിയ ആറാം വാര്‍ഡിലെ ഒരാള്‍ക്കും കൊവിഡ് പോസിറ്റീവായി.
വെള്ളാങ്ങല്ലൂരില്‍ ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൈങ്ങോട് എല്‍പി സ്‌കൂളില്‍ 148 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. ഇതില്‍ 14 പേര്‍ക്ക് പോസിറ്റീവായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും അതീവജാഗ്രത പുലര്‍ത്താനുമാണ് അധികൃതരുടെ തീരുമാനം.