രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 262
2. വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 758
3. സര്‍ക്കാര്‍ ആശുപത്രികളില്‍ 317
4. സ്വകാര്യ ആശുപത്രികളില്‍ 601
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ 1211
കൂടാതെ 5,429 പേര്‍ വീടുകളിലും ചികില്‍സയില്‍ കഴിയുന്നുണ്ട്. 1,772 പേര്‍ പുതിയതായി ചികില്‍സയില്‍ പ്രവേശിച്ചതില്‍ 326 പേര്‍ ആശുപത്രിയിലും 1446 പേര്‍ വീടുകളിലുമാണ്. 9,008 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,289 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,555 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 164 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 17,79,231 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
925 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,04,737 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 49 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ജില്ലയില്‍ ഇതുവരെ കൊവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ്-സെക്കന്റ് ഡോസ്
1. ആരോഗ്യപ്രവര്‍ത്തകര്‍ 46,298-38,816
2. മുന്നണി പോരാളികള്‍ 37,425-23,860
3. 45 വയസ്സിന് മുകളിലുളളവര്‍ 5,84,253-1,08,570
4. 18-44 വയസ്സിന് ഇടയിലുളളവര്‍ 35,359,125
ആകെ 7,03,335-1,71,371