ഉസ്താദുമാര്‍ക്കൊരു കൈത്താങ്ങായി റമദാന്‍ കിറ്റ് വിതരണം

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി വി എം ഇല്യാസ് ഫൈസി ഉദ്ഘാടനം ചെയ്തു

Update: 2021-04-11 17:28 GMT
മാള: എസ്‌കെജെഎം വെള്ളാങ്കല്ലൂര്‍ റെയ്ഞ്ച് കമ്മിറ്റി റൈഞ്ച് പരിധിയിലെ 27 മദ്‌റസകളില്‍ സേവനം ചെയ്യുന്ന മുഴുവന്‍ അദ്ധ്യാപകര്‍ക്കും വിശുദ്ധ റമളാനിനോടനുബന്ധിച്ച് ഒരു കൈത്താങ്ങ് എന്ന നിലയില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി വി എം ഇല്യാസ് ഫൈസി ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് സി പി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. എ എം ഷാജഹാന്‍ ഹാജി, ടി മുഹമ്മദ് കുട്ടി മൗലവി, പി കെ എം അശ്‌റഫ്, മീരാന്‍ ഹൈതമി, പി ബി ഷാജഹാന്‍ മൗലവി, സെക്രട്ടറി എന്‍ എസ് ബഷീര്‍ മൗലവി, നജീബ് അസ്ഹരി സംസാരിച്ചു.




Tags:    

Similar News