പ്രളയ മുന്നൊരുക്കം:കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫൈബര്‍ ബോട്ടുകള്‍ എത്തി

Update: 2020-07-07 12:56 GMT

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ആലമറ്റത്തേക്ക് പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ഫൈബര്‍ ബോട്ടുകള്‍ എത്തി. ഫൈബര്‍ ബോട്ടുകള്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ച പദ്ധതിക്ക് സര്‍ക്കാരിന്റെ സംസ്ഥാന തല കോഡിനേഷന്‍ കമ്മറ്റി അംഗീകാരം നാളിതുവരെ നല്‍കാത്തതില്‍ പ്രതിക്ഷേധിച്ചാണ് കുഴുര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമായ ആലമറ്റത്തേക്ക് ഫൈബര്‍ ബോട്ടുകള്‍ നല്‍കിയത്. മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സണ്ണി കൂട്ടാലയാണ് ബോട്ട് നല്‍കിയത്. കെപിസിസി സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഒ ജെ ജനീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സാജന്‍ കൊടിയന്‍, സണ്ണി കൂട്ടാല, ബ്ലോക്ക് പ്രസിഡന്റ് പിഡി ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല്‍ സി പാത്താടന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍ എസ് വിജയന്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു




Tags:    

Similar News