ആന്ധ്രയില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഒലിച്ചു പോയി; വെള്ളപ്പൊക്ക മുന്നറിയിപ്പ് (വീഡിയോ)

ഇതേത്തുടര്‍ന്ന് ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.

Update: 2021-08-05 09:08 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഡാമിന്റെ ഷട്ടര്‍ ഒലിച്ചുപോയി. കൃഷ്ണ ജില്ലയിലെ പുളിച്ചെന്തല ഡാമിന്റെ ഷട്ടറാണ് ചില സാങ്കേതിക പ്രശ്‌നങ്ങളെതുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ഒലിച്ചുപോയത്. ഇതേത്തുടര്‍ന്ന് ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.

പുലര്‍ച്ചെ 3.30 ഓടെ ഡാമിന്റെ 16 ാമത്തെ ഗേറ്റില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായതായി ജില്ലാ കലക്ടര്‍ ജെ നിവാസ് പറഞ്ഞു. ഇത് ഒരു സ്‌റ്റോപ്പ് ലോക്ക് ഗേറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഇതിനായി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുകയാണെന്ന് കലക്ടര്‍ അറിയിച്ചു.

പുളിച്ചിന്തല അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത് 2,00,804 ക്യുസെക്‌സും ഇന്‍ഫ്‌ലോ 1,10,000 ക്യുസെക്‌സും ആണ്. എട്ടു മുതല്‍ 12 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഏകദേശം അഞ്ച് ലക്ഷം ക്യൂസെക്‌സ് വെള്ളം പ്രകാശം ബാരേജില്‍ എത്തും. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ നദിയില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

 

Tags:    

Similar News