ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

സിപിഐ കുന്നത്തുക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് 79 പേര്‍ കൊവിഡ് ബാധിച്ച് 18 ദിവസം കണ്ടെയ്‌മെന്റ് സോണായി അടച്ചു പൂട്ടപ്പെട്ട 150 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്.

Update: 2020-10-15 13:47 GMT
ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

മാള: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി. സിപിഐ കുന്നത്തുക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് 79 പേര്‍ കൊവിഡ് ബാധിച്ച് 18 ദിവസം കണ്ടെയ്‌മെന്റ് സോണായി അടച്ചു പൂട്ടപ്പെട്ട 150 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്. 12 ഇനങ്ങളടങ്ങിയ കിറ്റ് വി ആര്‍ സുനില്‍കുമാര്‍ വാര്‍ഡ് മെംബര്‍ ടി കെ ജിനേഷിന് കൈമാറി ഉദ്ഘാടനം ചെയ്തു. വി എം വത്സന്‍, ബൈജു മണന്തറ, വി ബിനു സംസാരിച്ചു. കിറ്റുകള്‍ തയ്യാറാക്കുന്നതിനും വിതരണം നടത്തുന്നതിനും വി വി ദീപക്, പി എസ് ബാബു, കെ എ ദീപേഷ്, ഷീല വിജയന്‍, ഷീജ മണിക്കുട്ടന്‍, കൊച്ചുത്യേസ്വ ഡേവീസ്, കല ദീപേഷ്, കെ യു നിധിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News