എഐടിയുസി മുന്‍ നേതാവ് വി പി അറുമുഖന്റെ സംസ്‌ക്കാരം നടത്തി
സാമുഹിക സാംസ്‌കാരിക രാഷ്ട്രിയ നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. എഐടിയുസി സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ പി രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, മുന്‍ എംഎല്‍എ എ കെ ചന്ദ്രന്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
മാള: ഇന്നലെ അന്തരിച്ച കരള സ്‌റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ എഐടിയുസി സംസ്ഥാന മുന്‍ സെക്രട്ടറിയും സിപിഐ നേതാവുമായിരുന്ന മാള ആലത്തൂര്‍ വടക്കേടത്ത് വി പി അറുമുഖന്റെ (99) സംസ്‌ക്കാരം വീട്ടു വളപ്പില്‍ നടത്തി. സാമുഹിക സാംസ്‌കാരിക രാഷ്ട്രിയ നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. എഐടിയുസി സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ പി രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, മുന്‍ എംഎല്‍എ എ കെ ചന്ദ്രന്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കിസാന്‍സഭ ജില്ലാ സെക്രട്ടറിയുമായ കെ വി വസന്ത്കുമാര്‍, മുന്‍ എംഎല്‍എമാരായ യു എസ് ശശി, ടി യു രാധാകൃഷ്ണന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി പി സുഭാഷ്, മുന്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ വിപിന്‍ ചന്ദ്രന്‍, മാള പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭാ സുഭാഷ്, സിജി വിനോദ്, ടെസ്സി ടൈറ്റസ് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.