തൃശൂരില്‍ നടു റോഡില്‍ യുവതിയെ കുത്തി വീഴ്ത്തി മുന്‍ ഭര്‍ത്താവ്; പ്രതി കീഴടങ്ങി

Update: 2024-12-09 11:39 GMT

തൃശൂര്‍: പുതുക്കാട് സെന്ററില്‍ നടുറോഡില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് കുത്തിവീഴ്ത്തി. ബബിത എന്ന യുവതിക്കാണ് കുത്തേറ്റത്. മുന്‍ ഭര്‍ത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. പുതുക്കാട്ടെ ഒരു ബാങ്കില്‍ ശുചീകരണ തൊഴിലാളിയാണു ബബിത. രാവിലെ ജോലിക്കായി പോകവേയാണ് ലെസ്റ്റിന്‍ ആക്രമിച്ചത്. ഒന്‍പതുതവണ യുവതിക്ക് കുത്തേറ്റു.

ഓട്ടോ ഡ്രൈവര്‍മാരും വഴിയാത്രക്കാരും ചേര്‍ന്ന് യുവതിയെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബബിതയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മൂന്നുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹമോചനം നേടിയത്. യുവതിയെ കുത്തിയതിന് പിന്നാലെ ലെസ്റ്റിന്‍ പുതുക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങി.




Similar News