മാള: മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രിയേഷന്‍ ഓഫ് മിഷന്‍ സഭയുടെ നേതൃത്വത്തില്‍ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഭവന രഹിതരായ രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കി. മഹാപ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്ന തിരുത്ത സ്വദേശികളായ പാറക്കല്‍ പറമ്പില്‍ രാജു, പാറക്കല്‍പറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് വീടുകള്‍ നിര്‍മിച്ച് നല്‍കിയത്.
ഫാ. ജോണ്‍, ഫാ. ഡേവിസ് എന്നിവരുടെ നേതൃത്വത്തില്‍ ദ്രുതഗതിയിലാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മഠത്തുംപടി സെന്റ്, അഗസ്റ്റിന്‍ പള്ളി വികാരി ഫാ. ലിന്റോ പനംകുളം വീടുകളുടെ ആശിര്‍വ്വാദ കര്‍മം നിര്‍വ്വഹിച്ചു.