കണ്ടെയിന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നതിലെ അപാകത ദുരിതമാവുന്നു

Update: 2020-10-01 14:14 GMT

മാള: കൊവിഡ് വ്യാപനം തടയാനായി കണ്ടെയിന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നതിലുള്ള അപാകത ജനങ്ങളെ വട്ടം കറക്കുന്നതായി പരാതി. പൊയ്യ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡാണ് കഴിഞ്ഞ ദിവസം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ നിലവിലെ പ്രാട്ടോകോള്‍ പ്രകാരം രോഗികളും സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും പ്രദേശങ്ങള്‍ വാര്‍ഡ് മാത്രം പരിഗണിക്കാതെ വീട്ടുനമ്പര്‍ അടിസ്ഥാനത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണായി തരം തിരിക്കേണ്ടത്. എന്നാല്‍ ഇവിടെ ഇത്തരത്തില്‍ പരിഗണിക്കാതെ വാര്‍ഡ് മാത്രം പരിഗണിച്ചാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിച്ചിരിക്കുന്നത്. ജനവാസമില്ലാത്ത മാള കെ എസ് ആര്‍ടിസിയുടെ എതിര്‍വശം വാര്‍ഡ് മൂന്നും കെഎസ് ആര്‍ടിസി സ്ഥിതി ചെയ്യുന്നത് വാര്‍ഡ് രണ്ടുമാണ്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള കടകള്‍ പ്രവര്‍ത്തിക്കുകയും എതിര്‍വശത്തുള്ള കടകള്‍ അടപ്പിക്കുകയും ചെയ്യുന്നതായാണ് പരാതി.

    വാര്‍ഡ് മൂന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് മുതല്‍ കോട്ടമുറി സബ് സ്‌റ്റേഷന്‍ വരെയായി നാല് കിലോമീറ്റര്‍ നീണ്ടുകിടക്കുന്നു. എന്നാല്‍ രോഗ വ്യാപനം ഉണ്ടായ ചില ഭാഗങ്ങളുടെ റോഡിന് എതിര്‍വശം പൊയ്യ ഗ്രാമപഞ്ചായത്തിന്റെ മറ്റു വാര്‍ഡുകളാണ്. എന്നാല്‍ ആ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. രോഗവ്യാപനം ഇല്ലാത്ത സമീപ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളോട് ചേര്‍ന്ന പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മാത്രം പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണാക്കിയതില്‍ ജനരോഷം ഉയര്‍രുന്നുണ്ട്. രോഗവ്യാപന പ്രദേശങ്ങള്‍ തരംതിരിച്ചെടുക്കുന്നതിന് പൊയ്യയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവമാണ് ഇതിനു കാരണമെന്ന് പറയപ്പെടുന്നു. അടിയന്തിരമായി കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കണ്ടെയ്ന്‍മെന്റ് സോണായി തിരിക്കണമെന്നും അല്ലാത്തപക്ഷം രോഗവ്യാപനം വര്‍ദ്ധിക്കുമെന്നും ആവശ്യമില്ലാത്ത പ്രദേശങ്ങള്‍ അടച്ചിടുന്നതുമൂലം ജനജീവിതം ദു:സഹമാക്കുമെന്നാണ് പരാതി. മൂന്നാം വാര്‍ഡിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ പുനഃപരിശോധിച്ച് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നിശ്ചയിക്കണമെന്നും മാള പ്രതികരണവേദി യോഗം ആവശ്യപ്പെട്ടു. പ്രതികരണ


വേദി പ്രസിഡന്റ് സലാം ചൊവ്വര അധ്യക്ഷത വഹിച്ച. യോഗത്തില്‍ ഹര്‍ഷാദ് കടവില്‍, വി എസ് നിസാര്‍, റോയി ഇടശ്ശേരി, എ കെ സാദിഖ്, കെ കെ പ്രകാശന്‍, ഹനീഫ മണ്ണാന്തറ, നിഷാദ് മാള തുടങ്ങിയവര്‍ സംസാരിച്ചു.




Tags:    

Similar News