കുന്നംകുളം-തൃശൂര്‍ റോഡ് സഞ്ചാര യോഗ്യമാക്കുക; ഏകദിന നിരാഹാരം നടത്തി

Update: 2024-08-09 07:05 GMT

കേച്ചേരി: കുന്നംകുളം-തൃശൂര്‍ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപിഐ മണലൂര്‍ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുല്‍ കാദര്‍ ആശുപത്രിയിലും തുടരുന്ന അനിശ്ചിതകാല നിരാഹാരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏകദിന നിരാഹാരം സംഘടിപ്പിച്ചു. കേച്ചേരി സെന്ററിലെ സമര പന്തലില്‍ കവിയും എഴുത്തുകാരനുമായ ഇ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ദിലീഫ് 12 ദിവസമായി തുടരുന്ന നിരാഹാര സമരം അദ്ദേഹത്തിന്റെ സ്വാര്‍ഥ താല്‍പര്യത്തിന് വേണ്ടിയുള്ളതല്ലെന്നും നികുതി കൊടുക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷിതമായ യാത്രയ്ക്കും പൂര്‍ണമായും തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സമരത്തിന് ജനങ്ങളുടെ പിന്തുണയും ഐക്യദാര്‍ഢ്യവും ആവശ്യമാണ്. അതുകൊണ്ടാണ് ഞാന്‍ ഈ വേദിയില്‍ എത്തിയത്. ഇത് ഒരു രാത്രികൊണ്ട് അവസാനിപ്പിച്ചു പോവുന്ന സമരമല്ല. ലക്ഷ്യം കാണുന്നത് വരെ സമരം തുടരും. നിരാഹാര സമരത്തിന് സര്‍വ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. എസ് ഡിപിഐ ചൂണ്ടല്‍ പഞ്ചായത്ത് സെക്രട്ടറി ത്വയ്യിബ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സുബ്രഹ്മണ്യന്‍, മണലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഇര്‍ഷാദ് ചൊവ്വല്ലൂര്‍, മണ്ഡലം ഖജാഞ്ചി എം വി ഷമീര്‍, സ്വാലിഹ് പട്ടിക്കര സംസാരിച്ചു.

Tags:    

Similar News