
തൃശൂര്‍: വാഴക്കോട് കടക്കാരനെ തള്ളിയിട്ട് കൊന്നു. കടയില്‍ ജ്യൂസ് കുടിക്കാനെത്തിയ സംഘമാണ് കടക്കാരനെ തള്ളിയിട്ട് കൊന്നത്. അബ്ദൂള്‍ അസീസ് എന്നയാളാണ് മരിച്ചത്. ആരാണ് പ്രതികള്‍ എന്നത് കണ്ടു പിടിക്കാനായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയടക്കമുള്ള തെളിവുകള്‍ പോലിസ് പരിശോധിച്ചു വരികയാണ്.