ചണ്ഡീഗണ്ഡ്: ശിവസേന മോഗ ജില്ലാ പ്രസിഡന്റ് മംഗത് റായിയെ വെടി വെച്ച് കൊന്നു.ഇന്നലെ രാത്രിയാണ് സംഭവം. മോഗയിലെ സ്റ്റേഡിയം റോഡില്‍ വെച്ച് അക്രമികള്‍ മാംഗയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 11 വയസ്സുള്ള ഒരു ആണ്‍കുട്ടിക്ക് പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും മംഗത് റോയിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
രാത്രി 10 മണിക്ക് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയ മാംഗയെ ചിലര്‍ പിന്തുടരുകയായിരുന്നു. ഇത് അറിഞ്ഞ മാംഗ രക്ഷപ്പെടാന്‍ ശ്രമിച്ചു. അക്രമികള്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ത്തെങ്കിലും മാംഗക്ക് പരിക്കേറ്റില്ല. ലക്ഷ്യം തെറ്റിയതിനേ തുടര്‍ന്ന് മോട്ടോര്‍ ബൈക്കിലെത്തിയ മൂന്ന് അജ്ഞാതര്‍ മാംഗയെ പിന്തുടരുകയും വീണ്ടും വെടിയുതിര്‍ക്കുകയും ചെയ്തു.
മംഗയെ കൊലപ്പെടുത്തിയതിന് പുറമേ, മോഗയിലെ ഒരു സലൂണില്‍ മറ്റൊരു വെടിവയ്പ്പ് നടന്നതായും വിവരമുണ്ട്. ഇന്നലെ രാത്രി രണ്ട് വെടിവയ്പ്പ് സംഭവങ്ങള്‍ നടന്നതായി മോഗ ഡിഎസ്പി സിറ്റി രവീന്ദര്‍ സിങ് പറഞ്ഞു.
സംഭവത്തെതുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. ശിവസേന ഷിന്‍ഡെ പ്രസിഡന്റ് ഹരീഷ് സിംഗ്ല മോഗയിലെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സംവിധാനം പരാജയപ്പെട്ടുവെന്ന് ആരോപിച്ച അദ്ദേഹം കുറ്റകൃത്യത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും പോലിസിനോട് ആവശ്യപ്പെട്ടു.
സമാനമായ രീതിയില്‍, 2023 ഫെബ്രുവരിയില്‍ ബോറിവ്ലിയില്‍ മുന്‍ ശിവസേന (യുബിടി) പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചിരുന്നു. ഫേസ്ബുക്ക് ലൈവ് സംപ്രേക്ഷണത്തിനിടെ ബോറിവ്ലി-ദഹിസാറില്‍ നിന്നുള്ള മുന്‍ ശിവസേന (യുബിടി) കോര്‍പറേറ്ററായ അഭിഷേക് ഘോസാല്‍ക്കറയ്ക്ക് ബോറിവ്ലി യിലെ ഐസി കോളനി ഓഫിസില്‍ വെച്ച് വെടിയേല്‍ക്കുകയായിരുന്നു.
ഒരു സാമൂഹിക പ്രവര്‍ത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രാദേശിക ബിസിനസുകാരനായ നൊറോണ എന്നയാളാണ് ഘോസാല്‍ക്കറിന് നേരെ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ഘോസാല്‍ക്കറുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വരികയായിരുന്നു.