ആദിവാസി സ്ത്രീയെ കടുവ കടിച്ചു കൊന്ന സംഭവം; മാനന്തവാടിയില്‍ പ്രതിഷേധം

Update: 2025-01-24 07:55 GMT
ആദിവാസി സ്ത്രീയെ കടുവ കടിച്ചു കൊന്ന സംഭവം; മാനന്തവാടിയില്‍  പ്രതിഷേധം

വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ വലിയ പ്രതിഷേധം. കടുവയെ മയക്കുവെടി വയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കടുവ കാട് കയറിയിട്ടില്ലെന്നാണ് നിഗമനം. മൃതദേഹം സമീപത്തെ ഓഫീസില്‍ വച്ചുകൊണ്ട് പ്രതിഷേധിക്കുകയാണ് നിലവില്‍ നാട്ടുകാര്‍. ശാശ്വത പരിഹാരം കാണാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം.

രാധയെന്ന സ്ത്രീയാണ് മരിച്ചത്. മാനന്തവാടി പഞ്ചാരിക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്താണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. താല്‍ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ. മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ്. തണ്ടര്‍ബോള്‍ട്ട് സംഘമാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.

Tags:    

Similar News