കുളിമുറിയില്‍ അബോധവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരിച്ചു

Update: 2020-04-08 15:28 GMT

മാള(തൃശൂര്‍): വീട്ടിലെ കുളിമുറിയില്‍ അബോധവസ്ഥയില്‍ കണ്ടെത്തിയയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. അന്നമനട കിഴക്കെ മാരാത്ത് ലീല-കൃഷ്ണന്‍കുട്ടി മാരാര്‍ ദമ്പതികളുടെ മകന്‍ മനോജ്(47) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ കുളിമുറിയില്‍ കുളിക്കാന്‍ പോയ ഇദ്ദേഹത്തെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടനെ മാള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാള പോലിസ് മേല്‍ നടപടികള്‍ക്കുശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണത്തില്‍ ദുരൂഹതയില്ലെന്നു പോലിസ് അറിയിച്ചു. സഹോദരങ്ങള്‍: മിനി, മീര.


Tags:    

Similar News