തൃശൂര്‍ ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചനിലയില്‍
തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ കുട്ടികളിലൊരാള്‍ മരിച്ചനിലയില്‍. എട്ട് വയസുകാരനായ അരുണ്‍ കുമാറിന്റെ മൃതദേഹമാണ് കിട്ടിയത്. അരുണിന്റെ മൃതദേഹം വനാതിര്‍ത്തിയിലെ ഫയര്‍ലൈന് സമീപത്ത് നിന്നാണ് ലഭിച്ചത്. രണ്ടാമത്തെ കുട്ടി 16 വയസുളള സജിക്കുട്ടനായി തെരച്ചില്‍ തുടരുകയാണ്.
ഇന്ന് രാവിലെ മുതലാണ് പോലിസും അഗ്‌നിശമന സേനയും തെരച്ചില്‍ തുടങ്ങിയത്. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. കുട്ടികള്‍ ബന്ധുവീട്ടില്‍ പോയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. വന്യമൃഗശല്യമുള്ള പ്രദേശത്താണ് ഇവരെ കാണാതായത്.