എസ്.ഡി.പി.ഐ നേതൃസംഗമം നടത്തി
ബ്രാഞ്ച്, പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്ത നേതൃസംഗമം എസ്.ഡി.പി.ഐ. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ഇ.എം. ലത്തീഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ ട്രഷറര്‍ ഷെമീര്‍ ബ്രോഡ് വെ അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂര്‍: എസ്.ഡി.പി.ഐ കൊടുങ്ങല്ലൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃസംഗമം നടത്തി. ബ്രാഞ്ച്, പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്ത നേതൃസംഗമം എസ്.ഡി.പി.ഐ. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ഇ.എം. ലത്തീഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ ട്രഷറര്‍ ഷെമീര്‍ ബ്രോഡ് വെ അധ്യക്ഷത വഹിച്ചു. രാവിലെ 9.30 ന് കൈപ്പമംഗലം പുന്നക്കബസാര്‍ തണല്‍ സാസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് നടന്ന നേതൃസംഗമത്തില്‍ വിവിധ വിഷയങ്ങളില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പരൂര്‍, ജില്ലാ സെക്രട്ടറി അഷറഫ് വടക്കൂട്ട്, ജില്ലാ കമ്മിറ്റിയംഗം ഫൈസല്‍ ഇബ്രാഹിം എന്നിവര്‍ ക്ലാസ്സുകള്‍ നല്‍കി. കൈപ്പമംഗലം മണ്ഡലം പ്രസിഡണ്ട് എം.കെ. ഷെമീര്‍ സ്വാഗതവും, കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് മജീദ് പുത്തഞ്ചിറ നന്ദിയും പറഞ്ഞു. എസ്.ഡി.പി.ഐ. കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം മണ്ഡലം സെക്രട്ടറി നിഷാഫുദ്ദീന്‍ പുതിയകാവ്, കൈപ്പമംഗലം മണ്ഡലം വൈസ് പ്രസിഡണ്ട് ഷിഹാബ് പുതിയകാവ്, കൊടുങ്ങല്ലൂര്‍ മണ്ഡലം ജോ. സെക്രട്ടറി അനീഷ് എടമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി.