എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെവിട്ടു
കുന്നംകുളം വില്ലനൂരില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്ന കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു.
തൃശൂര്‍: കുന്നംകുളം വില്ലനൂരില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്ന കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു. എസ്ഡിപിഐ പ്രവര്‍ത്തകരായ റാഫി കരിക്കാട്, ഷാഫി കരിക്കാട് എന്നിവരെയാണ് കുന്ദംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സരിതാ രവീന്ദ്രന്‍ കുറ്റക്കാരല്ലന്ന് കണ്ട് വെറുതെ വിട്ടത്.
2009 ഒക്ടോബര്‍ 10ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വില്ലനൂര്‍ അബൂബക്കര്‍ എന്നയാളുടെ പലചരക്ക് കടയില്‍ കയറി രിഫായിന്‍ കുട്ടി എന്നയാളെ മാരകായുധങ്ങളുമായി ആക്രമിച്ചു എന്നതായിരുന്നു കേസ്. ഈ കേസിലാണ് തെളിവില്ലന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടത്. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകനായ സിബി രാജീവ് ഹാജരായി.