മാള(തൃശ്ശൂര്‍): കഴിഞ്ഞ എട്ടുമാസമായി വീട്ടില്‍ കിടപ്പിലായിരുന്നയാള്‍ കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. കോണത്തുകുന്ന് പാലപ്രക്കുന്ന് കൊമ്പാടത്ത് വീട്ടില്‍ മാണി(80)യാണ് മരിച്ചത്. ഇക്കഴിഞ്ഞ 25ന് നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും ഓര്‍മക്കുറവും പ്രഷര്‍ കുറയുന്ന അസുഖവുമുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭാര്യ: കാര്‍ത്തു. മക്കള്‍: സുനിത, അജിത. മരുമക്കള്‍: വാസു, ഉണ്ണിക്കൃഷ്ണന്‍. കൊവിഡ് പ്രോട്ടൊക്കോള്‍ പ്രകാരം സംസ്‌കാരം നടത്തി.
Senior citizen died while undergoing treatment for covid