അന്നമനടയില്‍ തീരം ഇടിയുന്നു; വീടുകള്‍ക്ക് ഭീഷണി

ഈ പ്രദേശത്ത് താമസിക്കുന്ന ഇരുപതോളം കുടുംബി സമുദായത്തില്‍പെട്ട കുടുംബങ്ങളുടെ വീടുകള്‍ അപകട ഭീഷണിയിലാണ്.

Update: 2022-08-07 16:59 GMT

മാള: അന്നമനടയില്‍ തീരം ഇടിയുന്നു. ചാലക്കുടി പുഴയോരത്ത് പുളിക്കടവ് പാലത്തിന്റെ സമീപമാണ് തീരം ഇടിയുന്നത്. ഇടിഞ്ഞ ഭാഗത്ത് ഉണ്ടായിരുന്ന മരങ്ങളെല്ലാം ഒലിച്ച് പോയിട്ടുണ്ട്. ഈ പ്രദേശത്ത് താമസിക്കുന്ന ഇരുപതോളം കുടുംബി സമുദായത്തില്‍പെട്ട കുടുംബങ്ങളുടെ വീടുകള്‍ അപകട ഭീഷണിയിലാണ്. പുഴയുടെ കുത്തൊഴുക്കില്‍ തീരം ഇടിഞ്ഞതോടെ വീടുകള്‍ നില്‍ക്കുന്ന ഭാഗവും പുഴയും തമ്മിലുള്ള അകലം ഒന്നര മീറ്ററായി കുറഞ്ഞിരിക്കുന്നു. ഈ ഭാഗത്ത് ഏത് സമയവും ബാക്കി ഭാഗവും ഇടിഞ്ഞ് വീടുകള്‍ ഒലിച്ച് പോകാവുന്ന അത്യന്തം ഗുരുതരമായ സാഹചര്യമാണുള്ളത്. ഇത് സംബന്ധിച്ച് അന്നമനട ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ജില്ലാ കലക്ടര്‍ക്കും റവന്യൂ വകുപ്പ് മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തീരം കെട്ടി സംരക്ഷിക്കുന്നതിന് 64 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. തീരം കെട്ടി സംരക്ഷിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് കലക്റ്റര്‍ താലൂക്ക് തഹസീല്‍ദാരെ ചുമതല പ്പെടുത്തിയിട്ടുണ്ട്. താലൂക്ക് തഹസീല്‍ദാറും സംഘവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, ടി കെ സതീഷന്‍, വാര്‍ഡ് മെംബര്‍ ഷീജ നസീര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഫോട്ടോ അന്നമനടയില്‍ തീരം ഇടിയുന്നു.

Tags:    

Similar News