വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മൃഗാശുപത്രി ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ, വേളൂക്കര, വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്കും കന്നുകാലികളെയും മറ്റു മൃഗങ്ങളേയും വളര്‍ത്തുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
മാള: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മൃഗാശുപത്രി ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ, വേളൂക്കര, വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്കും കന്നുകാലികളെയും മറ്റു മൃഗങ്ങളേയും വളര്‍ത്തുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വെള്ളാങ്കല്ലൂര്‍ മൃഗാശുപത്രിയില്‍ തുടങ്ങിയ എമര്‍ജന്‍സി കേന്ദ്രത്തിന്റെ സേവനം വൈകീട്ട് ആറു മുതല്‍ പിറ്റേന്ന് രാവിലെ ആറു വരെ ലഭ്യമായിരിക്കും.അടിയന്തിര സ്വഭാവമുള്ള കേസ്സുകള്‍ക്കായിരിക്കും ഈ കേന്ദ്രത്തില്‍ നിന്നും സേവനം ലഭിക്കുക. മൃഗാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ നടത്തി.
വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന അനില്‍കുമാര്‍, സീനിയര്‍ വെറ്ററിനറി സര്‍ജ്ജന്‍ ഡോ. അജിത് ബാബു, എമര്‍ജന്‍സി വിഭാഗം ഡോക്ടര്‍ ഡോ. എഡ്ഡ്വിന്‍ വര്‍ഗ്ഗീസ്, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫിസര്‍ എസ് റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അസ്മാ ബീവി, പ്രദീപ്, ഗ്രാമപ്പഞ്ചായത്ത് വാര്‍ഡംഗം ഷംസു വെളുത്തേരി സംസാരിച്ചു. രാത്രി അടിയന്തിര ഘട്ടത്തില്‍ വിളിക്കേണ്ട നമ്പര്‍ 70112070436.