കൊവിഡ് ബാധിച്ച് വെള്ളാങ്കല്ലൂര്‍ സ്വദേശി മരിച്ചു

വെള്ളാങ്കല്ലൂര്‍ ജങ്ഷന് തെക്കുഭാഗത്തുള്ള പെട്രോള്‍ പമ്പിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ആലങ്ങാട്ടുകാരന്‍ ബാബു (47)ആണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്.

Update: 2020-10-23 15:42 GMT

മാള: കോവിഡ് ബാധിച്ച് വെള്ളാങ്കല്ലൂര്‍ സ്വദേശി മരിച്ചു. വെള്ളാങ്കല്ലൂര്‍ ജങ്ഷന് തെക്കുഭാഗത്തുള്ള പെട്രോള്‍ പമ്പിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ആലങ്ങാട്ടുകാരന്‍ ബാബു (47)ആണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്.

ബുധനാഴ്ച കൊടുങ്ങല്ലൂരില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ബാബുവിന് രോഗം സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം നടത്തി.

ഭാര്യ സാബിറ. മക്കള്‍ സാബു, സൈബ. മരുമകന്‍ അന്‍ഷാദ്. ടെമ്പൊ ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു ബാബു. ബാബുവുമായി സമ്പര്‍ക്കം ഉണ്ടായവര്‍ വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ വാര്‍ഡംഗത്തേയൊ ആശാ വര്‍ക്കര്‍മാരെയോ വിവരം അറിയിക്കണമെന്ന് വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News